വിഷ്ണു പ്രസാദും മുഹമ്മദ് അലിയും എൻ.എസ്.യു.ഐ മാധ്യമ വിഭാഗം ദേശീയ ചുമതലക്കാർ

Jaihind News Bureau
Sunday, August 16, 2020

 

കോണ്‍ഗ്രസിന്‍റെ  വിദ്യാർത്ഥി സംഘടനയായ എൻ. എസ്.യുവിന്‍റെ മാധ്യമ വിഭാഗത്തിന്‍റെ ദേശീയ ചുമതലക്കാരായി വിഷ്ണു പ്രസാദിനെയും മുഹമ്മദ് അലിയെയും നിയമിച്ചു. എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്‍റ്  നീരജ് കുന്ദനാണ്  നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹിയിലെ വിദ്യാർത്ഥി സമരങ്ങളിലെ നിറസാന്നിധ്യമായ വിഷ്ണു ഇടത് കോട്ടയായ ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി യൂണിയനിൽ രണ്ടു തവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലർ കൂടിയാണ്. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് വിഷ്ണു തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ആറു വർഷക്കാലം ഡൽഹിയിൽ എൻ.എസ്.യുവിന്‍റെ നാഷണൽ കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.