ശബരിമലയില്‍ വെർച്വല്‍ ക്യൂ സംവിധാനം തുടരും; ഉടന്‍ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി

Jaihind Webdesk
Wednesday, October 13, 2021

Sabarimala-Nada

 

തിരുവനന്തപുരം : ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം ഉടന്‍ അവസാനിപ്പിക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. വെർച്വല്‍ ക്യൂ സംവിധാനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

നിലവിലെ വെർച്വൽ ക്യൂ സംവിധാനം അശാസ്ത്രീയമാണെന്ന് രമേശ് ചെന്നിത്തല സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് നിയന്ത്രണങ്ങൾ എല്ലാം മാറ്റിയ സാഹചര്യത്തിൽ ശബരിമലയിൽ മാത്രം എന്തിനാണ് ക്യൂവെന്നും വെർച്വൽ ക്യൂ ഭക്തരെ അകറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് വെർച്വല്‍ ക്യൂ സംവിധാനം ഉടനെ അവസാനിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. കൊവിഡ് കുറയുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.