വിർജിൽ വാൻഡൈക്ക് മികച്ച യൂറോപ്യൻ ഫുട്‌ബോളര്‍

യൂറോപ്യൻ ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം വിർജിൽ വാൻഡൈക്കിന്. മെസ്സിയെയും റൊണാൾഡോയെയും മറികടന്നാണ് ലിവർപൂൾ താരമായ വാൻഡൈക്കിന്‍റെ നേട്ടം. യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫൻഡറാണ് ഡച്ചുകാരനായ വാൻഡൈക്ക്. ലിവർപൂളിനെ ചാംപ്യൻസ് ലീഗ് വിജയം നേടികൊടുത്ത പ്രകടനമാണ് വാൻഡൈക്കിന് അവാർഡിന് അർഹനാക്കിയത്.

ഇംഗ്ലണ്ടിന്‍റെ ലൂസി ബ്രോൺസാണ് വുമൺ പ്ലെയർ ഓഫ് ദ ഇയർ.

മെസ്സിയെയും റൊണാൾഡോയെയും മറികടന്നാണ് ലിവർപൂൾ താരമായ വാൻഡൈക്ക് നേട്ടം കൊയ്തത്. ആദ്യമായാണ് ഒരു പ്രതിരോധതാരം ഈ നേട്ടം കൈവരിക്കുന്നത്.

ഇംഗ്ലണ്ടിന്‍റെ ലൂസി ബ്രോൺസാണ് മികച്ച വനിതാ താരം.

മികച്ച ഫോർവേഡായി മെസിയും ഗോളിയായി അലിസൺ ബെക്കറും മിഡ്ഫീൽഡറായി ഫ്രെങ്കി ഡി ജോംഗും ഡിഫൻഡറായി വാൻഡൈക്കും തിരഞ്ഞെടുക്കപ്പെട്ടു. യൂഫേഫാ ഈ പുരസ്‌കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2011 ലും 2015ലും മെസി ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് നിർണയവും പൂർത്തിയാക്കി.

virgil van dijk
Comments (0)
Add Comment