വിവാഹ വേദി നിറഞ്ഞ് രാഹുല്‍ഗാന്ധി; താലികെട്ട് കഴിഞ്ഞയുടനെ വോട്ടഭ്യര്‍ത്ഥിച്ചുള്ള കത്ത് വിതരണം: മാഠാരി രാജീവിന്റെ കല്യാണക്കാഴ്ച്ചകള്‍ വൈറലാണ്

Jaihind Webdesk
Friday, April 12, 2019

രാഹുല്‍ഗാന്ധിയുടെ വയനാട്  സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ കേരളം മുഴുവന്‍ രാഹുല്‍തതരംഗമാണ്. കല്യാണവേദിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല എന്നതാണ് മാഠാരി രാജീവിന്‍റെ വിവാഹവേദിയിലെ കാഴ്ച്ചകള്‍. തന്റെ വിവാഹം രാഹുലിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാക്കി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മാഠാരി രാജീവ് വ്യത്യസ്ഥനായത്.

മുന്‍കൂട്ടി നിശ്ചയിച്ച വിവാഹത്തിനിടയിലാണ് തിരഞ്ഞെടുപ്പ് കടന്നുവന്നത്. രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്റെ വിവാഹവും പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് രാഹുലിന്റെ ആരാധകനായ രാജീവ് തീരുമാനിക്കുകയായിരുന്നു. പോത്തുകല്ല് പാതാറിലെ വധു തനിലയുടെ വീട്ടിലേക്ക് രാജീവും കൂട്ടുകാരും പോയ വാഹനങ്ങളിലെല്ലാം രാഹുല്‍ ഗാന്ധിയുടെ പോസ്റ്റര്‍ പതിച്ചിരുന്നു.

താലികെട്ട് കഴിഞ്ഞയുടന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ഥിച്ചുള്ള കത്ത് വിതരണം ചെയ്തു. വിവാഹ വേദിയിലും രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. വധു-വരന്മാരെ ആശീര്‍വദിക്കുന്നതിന് എഐസിസി സെക്രട്ടറി സലിം അഹമ്മദും ആര്യാടന്‍ മുഹമ്മദും ഉള്‍പ്പെടെയുള്ള നേതാക്കളുമെത്തിയുന്നു.