തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പ്രചാരണ ഗാനം വളരെ വേഗത്തിൽ ജനശ്രദ്ധയാകർഷിക്കുന്നു.
പ്രമുഖ ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമും പാടിയ “നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി…”എന്ന് തുടങ്ങുന്ന പ്രചാരണ ഗാനം ഇതിനകം തന്നെ ലക്ഷക്കണക്കിന് ആൾക്കാർ കണ്ടുകഴിഞ്ഞു.
രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ഈ പ്രചാരണ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ് ചെയ്തത്. വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ കൂടുതൽ പേർ ഷെയർ ചെയ്യുകയും ജനങ്ങളേറ്റടുക്കുകയുമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പടെയുള്ളവർ ഈ ഗാനം തങ്ങളുടെ എഫ്. ബി. പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നു.