മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ അക്രമം

 

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകരുടെ അക്രമം.യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വിശാഖ് പാളാട്, മട്ടന്നൂർ മണ്ഡലം പ്രസിഡന്‍റ് ജിഷ്ണു പെരിയച്ചൂർ എന്നിവർക്ക് പരുക്കേറ്റു. ഷുഹൈബ് വധക്കേസിലെ പ്രതി അവിനാഷ് കിളിയങ്ങാടിന്‍റെയും സിപിഎം ഏരിയാ കമ്മറ്റി അംഗം സരീഷ് പൂമരം ഉൾപ്പടെയുളള സംഘമാണ് അക്രമിച്ചത്. മട്ടന്നൂർ പോലീസ് സ്റ്റേഷന്‍റെ ഏതാനും മീറ്റർ അകലെ നിന്ന് കൊടുവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിക്കുകയായിരുന്നു. പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.

Comments (0)
Add Comment