പോലീസിനെതിരെ അക്രമാസക്തനായി പ്രതി; പിടിവലിക്കിടെ മുഖത്ത് വെടിയേറ്റ് ആശുപത്രിയില്‍

 

കൊല്ലം : പത്തനാപുരത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ അക്രമാസക്തനായ പ്രതിക്ക് പോലീസിന്‍റെ വെടിയേറ്റു. പുനലൂർ പ്ലാച്ചേരി സ്വദേശി മുകേഷിനാണ് വെടിയേറ്റത്. പോലീസും പ്രതിയും തമ്മിലുള്ള പിടിവലിക്കിടെ തോക്കിൽ നിന്ന് വെടി പൊട്ടി മുകേഷിന് പരിക്കേൽക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

മുഖത്ത് വെടിയേറ്റ മുകേഷിനെ പുനലൂർ താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പിടികൂടുവാനുള്ള ശ്രമത്തിൽ എസ്ഐ അടക്കം നാല് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. 25 ലേറെ കേസുകളിൽ പ്രതിയാണ് മുകേഷ് എന്ന് പോലീസ് പറഞ്ഞു.

Comments (0)
Add Comment