കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ വീണ്ടും സിപിഎം അക്രമം

Jaihind News Bureau
Tuesday, December 15, 2020

കണ്ണൂർ പിണറായി പൊട്ടൻ പാറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ വീണ്ടും അക്രമം. പൊട്ടൻപാറയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അതുലിനെ ഒരു സംഘം സി പി എം പ്രവർത്തകർ മർദ്ദിച്ചു. അതുലിന്‍റെ ബൈക്ക് തകർത്തു. അതുൽ ധരിച്ചിരുന്ന സ്വർണ്ണമാല അക്രമികൾ മോഷ്ടിച്ചു. പരിക്കേറ്റ അതുലിനെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു