പ്രളയക്കെടുതിയില്‍ നട്ടംതിരിഞ്ഞ് കേരളം; നിര്‍ദ്ദേശം ലംഘിച്ച് ഫണ്ട് ചെലവഴിച്ച് സര്‍ക്കാര്‍

Jaihind Webdesk
Saturday, September 8, 2018

പ്രളയക്കെടുതിയിൽ നിന്നു കരകയറാൻ കേരളം സഹായത്തിന് അപേക്ഷിക്കുന്നതിനിടയിലും നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കടക്കം വാരിക്കോരി ഫണ്ടനുവദിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. വ്യവാസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ 271.71 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് 6 മാസത്തേക്ക് നിർത്തിവക്കണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് നടപടി.