‘ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, ഇനി ശക്തിയില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

 

പാരീസ്: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഒളിമ്പിക്സില്‍ 50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു തൊട്ടുമുമ്പ് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയിരുന്നു. വിനേഷിന്‍റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മത്സരത്തിൽ നിന്നു വിലക്കിയത്.

‘‘ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്‍റെ ധൈര്യവും തകർന്നിരിക്കുന്നു. എനിക്ക് ഇപ്പോൾ കൂടുതൽ ശക്തിയില്ല’’ – സാമൂഹ്യ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചു.

ഒളിമ്പിക്സിൽനിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേൾഡ് റസ്‍ലിംഗ് തലവൻ നെനാദ് ലലോവിച്ച് ചൂണ്ടിക്കാട്ടി. വിനേഷ് ഫോഗട്ടിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതു സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തിൽ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്ന് ലലോവിച്ചിന്‍റെ വ്യക്തമാക്കി.

Comments (0)
Add Comment