ലൈഫ് മിഷന്‍ : യൂണിടാക്ക് ജീവനക്കാരെ വിജിലന്‍സ് ഇന്ന് ചോദ്യംചെയ്യും

Jaihind News Bureau
Thursday, October 22, 2020

 

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം ഇന്ന് യൂണിടാക്ക് ജീവനക്കാരെ ചോദ്യം ചെയ്യും. തിരുവനന്തപുരം പ്രത്യേക യൂണിറ്റ് ഒന്നിലെ ഡിവൈഎസ്പി അനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. യൂണിടാക്ക് എം. ഡി സന്തോഷ് ഈപ്പനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ രേഖപ്പെടുത്തിയ മൊഴികള്‍ രണ്ടുദിവസത്തിനുള്ളില്‍ വിജിലന്‍സ് ഡയറക്ടറെഅറിയിക്കും.

ലൈഫ് മിഷന്‍ സി. ഇ.ഒ യു.വി ജോസിനെ അടക്കം വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിജിലന്‍സ് സംഘം. സ്വപ്ന സുരേഷിനെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ചോദ്യം ചെയ്യാം എന്ന നിലപാടിലാണ് വിജിലന്‍സ് സംഘം.