ലൈഫ് മിഷന്‍ കേസ് : എം. ശിവശങ്കറിനെ വിജിലന്‍സ് ജയിലില്‍ ചോദ്യംചെയ്യുന്നു

Jaihind News Bureau
Wednesday, November 18, 2020

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വിജിലന്‍സ് ജയിലില്‍ ചോദ്യംചെയ്യുന്നു. ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്‍റെ അപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെ 5-ാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സ്വപ്ന സുരേഷിനെ കസ്റ്റംസും ജയിലിലെത്തി ചോദ്യംചെയ്യുന്നു.