ശിവശങ്കറിന്‍റെ വാട്സ്ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് ; എൻ.ഐ.എ കോടതിയെ സമീപിച്ചു

Jaihind News Bureau
Saturday, November 28, 2020

 

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻ.ഐ.എ കോടതിയെ സമീപിച്ചു. ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്ന് വിജിലൻസ് വ്യക്തമാക്കിയാണ് കോടതിയെ സമീപിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലെ കോഴ സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്.