ലൈഫ് മിഷൻ ക്രമക്കേട് : ശിവശങ്കറിൽ നിന്ന് ലഭിച്ചത് നിർണായക മൊഴിയെന്ന് വിജിലന്‍സ്

Jaihind News Bureau
Saturday, December 5, 2020

 

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് എം ശിവശങ്കറിൽ നിന്ന് നിർണായക മൊഴി വിജിലൻസിന് ലഭിച്ചു. പദ്ധതിയിലെ കമ്മിഷൻ ഇടപാട് സംബന്ധിച്ച് അറിയാമായിരുന്നെന്ന് ശിവശങ്കർ. സ്വപ്ന ഉൾപ്പെടെയുള്ളവർക്ക് കമ്മിഷൻ ലഭിച്ചെന്ന് അറിഞ്ഞിരുന്നു. ഇത്തരം കരാറുകളിൽ കമ്മിഷൻ ഇടപാടുകൾ സാധാരണമാണ് എന്നാൽ കമ്മിഷൻ തുക തനിക്ക് ലഭിച്ചിട്ടില്ലെന്നും ശിവശങ്കറിന്‍റെ മൊഴി.