ഗോത്രവര്‍ഗക്കാരുടെ ആചാരപ്രകാരമുള്ള തലപ്പാവും അണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം വെക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Jaihind News Bureau
Friday, December 27, 2019

ഛത്തീസ്ഗഢ് റായ്പൂരില്‍ നടക്കുന്ന രാഷ്ട്രീയ ആദിവാസി നൃത്ത മഹോത്സവത്തില്‍ ഗോത്രവര്‍ഗക്കാരുടെ ആചാരപ്രകാരമുള്ള തലപ്പാവും അണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം വെക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഗോത്ര വിഭാഗത്തിന്‍റെ സംസ്കാരവും പാരമ്പര്യവും പൊതുസമൂഹത്തിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നതെന്നും ഇതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ രാഹുലിന്‍റെ നൃത്തം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, അഹമദ് പട്ടേല്‍, മോത്തിലാല്‍ വോറ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.