തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറായിരുന്നു. മലയാള മനോരമ മുന്‍ അസിസ്റ്റന്‍റ് എഡിറ്ററായിരുന്ന സിബി കാട്ടാമ്പള്ളി സ്റ്റേറ്റ്‌സ്മാന്‍, ലാഡ്‌ലി മീഡിയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.