ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു

Jaihind News Bureau
Saturday, January 9, 2021

 

ന്യൂഡല്‍ഹി : ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി  ചികില്‍സയിലായിരുന്നു. 1976 മുതല്‍ നാല് തവണ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നു. നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിന്‍റെ ചുമതല വഹിച്ചു. സോളങ്കിയുടെ നിര്യാണത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു.