സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്

webdesk
Wednesday, December 19, 2018

Sister-Amala-Murder-Case

കോട്ടയം പാലായിലെ കന്യാസ്ത്രീ മഠത്തിൽ വെച്ച് സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ  വിധി ഇന്ന്. പാല ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പാല കാർമലീത്ത  മഠാംഗമായിരുന്ന അറുപത്തിയൊൻപതുകാരി സിസ്റ്റര്‍ അമല കൊലപ്പെട്ട കേസിൽ കാസർഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2015 സെപ്റ്റബർ 17 ന് പുലർച്ചെയാണ് കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ ഇയാൾ സിസ്റ്റർ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണ ത്തിൽ കണ്ടെത്തിയിരുന്നു.  വിശദമായ വാദം കേൾക്കലിന് ശേഷമാണ് കോടതി വിധി പറയുന്നത്.[yop_poll id=2]