പെഹ്ലുഖാൻ കേസിലെ കോടതി ഉത്തരവ് അമ്പരപ്പിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി

Jaihind Webdesk
Friday, August 16, 2019

പെഹ്ലുഖാൻ കേസിലെ കോടതി ഉത്തരവ് അമ്പരപ്പിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ. ആൾക്കൂട്ട കൊല മൃഗീയമായ പ്രവൃത്തി ആണെന്നും ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തികൾ രാജ്യത്ത് ഉണ്ടാകാന്‍ പാടില്ലെന്നും ഇത് രാജ്യത്ത് നിന്ന് തുടച്ചു നീക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ആൾക്കൂട്ട കൊലപാതകത്തിനെതിരെ രാജസ്ഥാൻ സർക്കാർ നിയമം കൊണ്ട് വന്നത് പ്രശംസനീയം. പെഹ് ലുഖാൻ കേസിൽ നീതി ലഭ്യമാക്കി ഉത്തമ മാത്യകയാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.