കേരളവർമ്മ തിരഞ്ഞെടുപ്പ്: അസാധു വോട്ടുകള്‍ പരിഗണിച്ചത് എങ്ങനെ? റീകൗണ്ടിങ്ങിൽ അപാകതയെന്ന് കോടതി

 

കൊച്ചി: കേരളവർമ്മ കോളേജിലെ ചെയർമാൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു ഹർജിയിൽ ഹൈക്കോടതി വിധി പിന്നീട്. റീകൗണ്ടിങ്ങിൽ അപാകതയെന്ന് കോടതി നിരീക്ഷിച്ചു. അസാധുവോട്ടുകൾ എങ്ങനെ വീണ്ടും റീകൗണ്ടിങ്ങിൽ വന്നെന്ന് ഹൈക്കോടതി ചോദിച്ചു. അസാധു വോട്ടുകൾ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം കോളേജ് പാലിച്ചിട്ടില്ല. ആദ്യം കെഎസ്‌യുവിന് 896 വോട്ടും എസ്എഫ്‌ഐക്ക് 895 വോട്ടുമായിരുന്നു. റീകൗണ്ടിങ്ങ് ആവശ്യത്തിൽ വ്യക്തമായ കാരണമില്ലായിരുന്നുവെന്ന് കോടതി നീരീക്ഷിച്ചു.

ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിംഗിൽ പരിഗണിച്ചത് എങ്ങനെയെന്ന് ചോദിച്ചു. റീകൗണ്ടിംഗ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി. അസാധു വോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടമെന്ന് പറഞ്ഞ കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്നും പറഞ്ഞു. നടപടിക്രമങ്ങൾ കോളേജ് പാലിച്ചെങ്കിൽ തർക്കം ഉണ്ടാകുമായിരുന്നില്ലെന്നും കോടതി പറഞ്ഞു.

Comments (0)
Add Comment