അയ്യപ്പ ഭക്തസംഗമം സവര്‍ണ്ണ കൂട്ടായ്മ: മതില്‍ കെണിയായി -വെള്ളാപ്പള്ളി നടേശന്‍

Jaihind Webdesk
Monday, January 21, 2019

ശബരമല സ്ത്രീപ്രവേശനത്തിനെതിരെ കഴിഞ്ഞദിവസം നടന്ന അയ്യപ്പ ഭക്തസംഗമം സവര്‍ണ്ണ കൂട്ടായ്മയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ക്ഷണിച്ചിട്ടും പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി കരുതുന്നു. ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാക്കാന്‍ ആയത് ഇപ്പോള്‍ ബിജെപിക്കാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഇത് കൊണ്ടുപോകാന്‍ ആകുമോ എന്ന് പറയാനാകില്ല. വനിതാമതില്‍ നടന്ന ദിവസം വിജയിച്ചെങ്കിലും തൊട്ടടുത്ത ദിവസംതന്നെ പൊളിഞ്ഞു പോയി. ശബരിമല വിഷയത്തില്‍ ഉപദേശികള്‍ നല്‍കുന്ന ഉപദേശങ്ങള്‍ നന്നായി പരിശോധിച്ച ശേഷം വേണം സര്‍ക്കാര്‍ നടപ്പാക്കാന്‍. വിധി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ സര്‍ക്കാരിനായില്ല – വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.