‘ സർക്കാർ ശ്രീനാരായണ സമൂഹത്തിന്‍റെ കണ്ണിൽ കുത്തി’ ; രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

Jaihind News Bureau
Friday, October 9, 2020

കൊല്ലം : ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരുദേവന്‍റെ പേരിൽ സ്ഥാപിക്കപ്പെട്ട ഓപ്പൺ സർവകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ഇടതുപക്ഷ സർക്കാർ ശ്രീനാരായണ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നു വെള്ളാപ്പള്ളി പറഞ്ഞു. പിന്നാക്ക- അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നു ആട്ടിയകറ്റുന്ന പതിവ് സർക്കാർ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമെന്നും അദ്ദേഹം പറഞ്ഞു.