പുകമഞ്ഞ്: ഹരിയാനയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് എട്ടുപേര്‍ മരിച്ചു

ഹ​രി​യാ​ന​യി​ൽ പു​ക​മ​ഞ്ഞി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ടയി​ടി​യി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റോ​ഹ്ത​ക്-​റെ​വാ​രി ഹൈ​വേ​യി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ ബ​സ് ഉ​ൾ​പ്പെ​ടെ അമ്പതോളം വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അപകടത്തെ തുടർന്ന് ഹൈവേയിൽ രണ്ടു കിലോമീറ്ററോളം ദൂരത്തിൽ റോഡ് ബ്ലോക്കായി. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളാണ്. പരിക്കേറ്റവരിൽ പത്തുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.  മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Comments (0)
Add Comment