ഹരിയാനയിൽ പുകമഞ്ഞിനെ തുടർന്ന് വാഹനങ്ങളുടെ കൂട്ടയിടിയിൽ എട്ടു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഹ്തക്-റെവാരി ഹൈവേയിലാണ് സംഭവം. സ്കൂൾ ബസ് ഉൾപ്പെടെ അമ്പതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് ഹൈവേയിൽ രണ്ടു കിലോമീറ്ററോളം ദൂരത്തിൽ റോഡ് ബ്ലോക്കായി. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളാണ്. പരിക്കേറ്റവരിൽ പത്തുപേരുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.