യൂത്ത് കോൺഗ്ഗ്രസിന്‍റെ യൂത്ത് കെയർ പദ്ധതി : വടകര നിയോജക മണ്ഡലത്തിൽ ആറാം ഘട്ട പച്ചക്കറി കിറ്റ് വിതരണം

വടകര നിയോജക മണ്ഡലത്തിൽ പച്ചക്കറി കിറ്റുമായി യൂത്ത് കോൺഗ്രസ്‌. അയ്യായിരം പേർക്കാണ് ഇവർ ഇതിനകം കിറ്റ് വിതരണം ചെയ്തത്. ലോക്ക്ഡൗൺ കാലയളവിൽ ഇത് ആറാം തവണയാണ് യൂത്ത് കോൺഗ്രസ് കിറ്റ് വിതരണം നടത്തുന്നത്.

യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്‍റെ ഭാഗമായാണ് വീടുകളിൽ പച്ചക്കറികിറ്റുകൾ വിതരണം ചെയ്തത്. ആറാം ഘട്ടത്തിൽ ഏറാമല പഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പ്രവീൺ കുമാർ വിതരണ ഉദ്ഘാടനം നടത്തി. ലോക്ക്ഡൗൺ കാലയളവിൽ ഏകദേശം 5000 ഓളം കുടുംബങ്ങളിൽ 6 ഘട്ടങ്ങളിലായി ഇതിനകം യൂത്ത് കോൺഗ്രസ്‌ സഹായം എത്തിച്ചു കഴിഞ്ഞു.

ഏറാമലയിൽ യുഡിഎഫ് ആർഎംപി നേതൃത്വത്തിലും പച്ചക്കറി കിറ്റ് വിതരണം നടന്നു. ചടങ്ങിൽ പാറക്കൽ അബ്ദുള്ള എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയിൽ രാധാകൃഷ്ണൻ , ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്‌ സുബിൻ മടപ്പള്ളി, സി.കെ വിശ്വനാഥൻ, അഡ്വ. നജ്മൽ തുടങ്ങിയവർ പങ്കെടുത്തു.

Comments (0)
Add Comment