എം സി കമറുദ്ദീന് വോട്ട് അഭ്യർത്ഥിച്ച് വീരപ്പ മൊയ്‌ലി മഞ്ചേശ്വരത്ത്

Jaihind News Bureau
Thursday, October 17, 2019

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് വോട്ട് അഭ്യർത്ഥിച്ച് മഞ്ചേശ്വരത്ത് കർണ്ണാടക മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയുടെ പര്യടനം. മഞ്ചേശ്വരം കണ്വ തീർത്ഥ ഉൾപ്പടെയുള്ള ഭാഗങ്ങളിലാണ് വീരപ്പ മൊയ്‌ലി കർണ്ണാടകയിലെ കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം പര്യടനം നടത്തിയത്.

കർണ്ണാടക മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയുടെ മുത്തശ്ശിയുടെ തറവാട് ഉൾപ്പടെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മഞ്ചേശ്വരം കണ്വ തീർത്ഥ. തന്‍റെ മുത്തശിയുടെ നാട്ടിലെ ബന്ധുക്കളെ ഉൾപ്പടെ സന്ദർശിച്ചാണ് വീരപ്പ മൊയ്‌ലി എം.സി കമറുദ്ദീന് വേണ്ടി വോട്ടഭ്യർത്ഥന നടത്തിയത്.

കർണ്ണാടകയിലെ മുൻ മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കളും ഡിസിസി പ്രസിഡൻറ് ഹക്കിം കുന്നേൽ ഉൾപ്പടെയുള്ള നേതാക്കളും വീരപ്പ മൊയ്‌ലിക്ക് ഒപ്പം ഗൃഹസന്ദർശനം നടത്തി.  തറവാട് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് വീടുകൾ സന്ദർശിച്ച് വീരപ്പ മൊയ്‌ലി വോട്ടഭ്യർത്ഥന നടത്തിയത്. എം സി കമറുദ്ദീൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് വീരപ്പ മൊയ്‌ലി ജയ്ഹിന്ദ് ന്യൂസി നോട് പറഞ്ഞു

ഹൊസങ്കടിയിലും, ബന്തിയോടും നടന്ന യു ഡി എഫ് പൊതുയോഗങ്ങളിലും വീരപ്പ മൊയ്‌ലി പങ്കെടുത്തു. ഒരു ഭാഷ ഒരു രാജ്യം എന്ന അമിത്ഷായുടെ മോഹം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും അവരവരുടെ ഭാഷ സംസാരിക്കുള്ള അവകാശമുണ്ടെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.