വീണാ ജോർജ്-ചിറ്റയം പോര് മുറുകുന്നു; മന്ത്രിക്കെതിരെ സിപിഐ യോഗത്തില്‍ രൂക്ഷ വിമർശനം

Jaihind Webdesk
Tuesday, May 17, 2022

 

തിരുവനന്തപുരം : വീണാ ജോർജ് – ചിറ്റയം ഗോപകുമാർ തർക്കം മുറുകുന്നു. മന്ത്രിക്കെതിരെ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷ വിമർശനം. മന്ത്രി തീരുമാനങ്ങളെടുക്കുന്നത് ജില്ലയിലെ എൽഡിഎഫ് പ്രവർത്തകരോട് ആലോചിക്കാതെയെന്ന് വിമർശനമുയർന്നു.

ഭരണ കാര്യങ്ങളിൽ മന്ത്രിയുടെ ഭർത്താവ് അമിതമായി ഇടപെടുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. ഏകപക്ഷീയമായ ഇത്തരം നടപടികൾ മന്ത്രി തിരുത്തണമെന്നും സിപിഐ. പത്തനംതിട്ടയിൽ നടക്കുന്ന എന്‍റെ കേരളം പ്രദർശന മേളയുടെ സമാപന യോഗത്തിൽ നിന്നും വിട്ട് നിൽക്കാനും സിപിഐ തീരുമാനിച്ചു.