ഇതാണ് ഇന്നത്തെ ‘ഒറ്റപ്പെട്ട സംഭവം’ : എംഎല്‍എക്ക് പോലും സംസ്ഥാനത്ത് സുരക്ഷിതത്വമില്ലെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, February 28, 2022

എം വിന്‍സെന്‍റ് എംഎല്‍എയുടെ കാർ തകർത്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി  സതീശന്‍. ഇന്നത്തെ സംഭവം ഇതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നിത്യസംഭവമായി. പോലീസ് നിഷ്‌ക്രിയമാണ്. എം.എല്‍.എയ്ക്ക് പോലും സുരക്ഷിതത്വമില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും വിഡി സതീശന്‍ ചോദിച്ചു.

കേരളത്തിലെ ഗുണ്ടാ- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സി.പി.എം നേതാക്കളാണ്. സി.പി.എം നേതാക്കളുടെയും സര്‍ക്കാരിന്റയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാതെ വരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉടന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

ഇതാണ് ഇന്നത്തെ ‘ഒറ്റപ്പെട്ട സംഭവം’. കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ കാര്‍ ഗുണ്ട അടിച്ചു തകര്‍ത്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നിത്യസംഭവമായി. പൊലീസ് നിഷ്‌ക്രിയമാണ്. എം.എല്‍.എയ്ക്ക് പോലും സുരക്ഷിതത്വമില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? കേരളം ഗുണ്ടാ കൊറിഡോറാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം പറഞ്ഞു. അതിന് അടിവരയിടുന്ന അക്രമസംഭവങ്ങളാണ് ദിവസവും നടക്കുന്നത്. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണ്.
കേരളത്തിലെ ഗുണ്ടാ- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സി.പി.എം നേതാക്കളാണ്. സി.പി.എം നേതാക്കളുടെയും സര്‍ക്കാരിന്റയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാതെ വരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉടന്‍ ആഭ്യന്തര വകുപ്പ് ഒഴിയണം. #keralapolice

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F5063554867036771&show_text=true&width=500