കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം ഇക്കാര്യം നേരത്തെ പറഞ്ഞതാണെന്നും വൈകിയായാലും ബോധ്യമുണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ഏർപ്പെടുത്തിയാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസതാവനയും രോഗവ്യാപനം കൂടാൻ കാരണം നിയന്ത്രണ സംവിധാനങ്ങളിലെ പാളിച്ചകളെന്നുമുള്ള് ചീഫ് സെക്രട്ടറിയുടെ പ്രസ്താവനയും ഉള്‍പ്പെടുത്തിയാണ് വിഡി സതീശന്‍റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ഏർപ്പെടുത്തിയാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് മുഖ്യമന്ത്രി.
കൊവിഡ് രോഗവ്യാപനം കൂടാൻ കാരണം നിയന്ത്രണ സംവിധാനങ്ങളിലെ പാളിച്ചകളെന്ന് ചീഫ് സെക്രട്ടറി.
ഇതല്ലേ, പ്രതിപക്ഷം നേരത്തെ പറഞ്ഞത്. അപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയ പ്രേരിതമെന്നും, സർക്കാരിനെ ഇകഴ്ത്തിക്കെട്ടാനാണെന്നുമാണ്.
വൈകിയായാലും ബോധ്യമുണ്ടാകുന്നത് നല്ലതാണ്.