കെ സുധാകരനെതിരെ മുഖ്യമന്ത്രി വ്യക്തി വിരോധം തീർക്കുന്നു ; ജയിൽ സൂപ്രണ്ടിന്‍റെ ജോലി ചെയ്യുന്നത് കൊടി സുനിമാർ : വിഡി സതീശന്‍

Jaihind Webdesk
Sunday, July 4, 2021

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ വിജിലൻസ് കേസ് മുഖ്യമന്ത്രി വ്യക്തി വിരോധം തീർക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കോൺഗ്രസ് ഇതിനെ ഭയപ്പെടില്ല. സുധാകരനെതിരായ കേസ് നില നിൽക്കില്ല .ലോക് സഭ സ്പീക്കറുടെ അനുമതിയില്ലാതെയാണ് കേസ്. ബ്രണ്ണൻ കോളജ് വിഷയത്തിന് ശേഷമാണ് സുധാകരനെതിരെ അന്വേഷണം നടത്താൻ ബോധോദയം ഉണ്ടായത്. സംസ്ഥാന സർക്കാരിന് ക്രിമിനലുകളെ ഭയമാണ്. ഇവരെ സഹായിക്കേണ്ട ചുമതലയാണ് ഇപ്പോൾ സർക്കാരിനും സിപിഎമ്മിനെന്നും സതീശന്‍ പറഞ്ഞു.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ ജയിൽ സൂപ്രണ്ടിൻ്റെ ജോലി ചെയ്യുന്നത് കൊടി സുനിമാരാണ്. ക്രിമിനൽ പ്രവർത്തനം നടത്തുന്നവരെ ഉപയോഗപ്പെടുത്തി സിപിഎം പണം സമ്പാദിക്കുന്നത് ലജ്ജാകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.