ഇ.ഡി അന്വേഷണം: മലക്കം മറിഞ്ഞ് സിപിഎം ; പരിഹസിച്ച് വി.ഡി. സതീശൻ, കുറിപ്പ്

Jaihind News Bureau
Saturday, September 12, 2020

മന്ത്രിമാരിലേയ്ക്ക് തന്നെ ഇ.ഡിയുടെ അന്വേഷണം എത്തിയതോടെ മുന്‍ നിലപാടില്‍ നിന്ന് സിപിഎം മലക്കം മറിഞ്ഞുവെന്ന് വി.ഡി സതീശൻ എംഎൽഎ.  മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് അന്വേഷണമെന്നും ഏത് അന്വേഷണത്തെയും നേരിടും എന്നും മറ്റും പറഞ്ഞിരുന്ന മുഖ്യമന്ത്രിയും പാർട്ടി സഖാക്കളും മന്ത്രി ജലീലിന്‍റെ ചോദ്യംചെയ്യല്‍ കഴിഞ്ഞതോടെ നിലപാട് മാറ്റുകയായിരുന്നു.

ഇ.ഡി മേധാവി തന്നെ ഇത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന നടപടി അസാധാരണമാണെന്നും രാജ്യവ്യാപകമായി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇ.ഡി എന്ന തരത്തിലുള്ള പ്രസ്താവനകളുമായി സിപിഎമ്മിന്‍റെ ന്യായീകരണം പുറത്തുവന്ന സാഹചര്യത്തിലാണ് വി.ഡി.സതീശന്‍റെ പരിഹാസം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം :

ഇന്നലെ രാത്രി വരെ സി പി എം നേതാക്കൾ പറഞ്ഞത് കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് അന്വേഷണത്തിന് വന്നത് മുഖ്യമന്ത്രി പറഞ്ഞിട്ടാണ് , മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട കാര്യമുണ്ടോ?, ഏതു തരത്തിലുള്ള അന്വേഷണത്തെയും ഞങ്ങൾ സ്വാഗതം ചെയ്യും തുടങ്ങിയ കാര്യങ്ങളാണ്.
ഇന്ന് നേരെ മലക്കംമറിഞ്ഞു. മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് ഇ.ഡി. പുറത്ത് പറഞ്ഞത് ശരിയായില്ല.ഇ.ഡി. തന്നെ ശരിയല്ല. രാഷ്ട്രീയ പ്രേരിതം . അന്വേഷണം ശരിയായ രീതിയിലല്ല. അവരെ ചോദ്യം ചെയ്തോ, ഇവരെ ചോദ്യം ചെയ്തോ? എപ്പടി?
അണ്ടിയോട് അടുക്കുമ്പോഴറിയാം മാങ്ങയുടെ പുളി !!!

teevandi enkile ennodu para