‘ശശി തരൂർ മുന്നണി നിലപാടിനൊപ്പം’ : സിപിഎം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറുന്നു : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, December 28, 2021

കെ റെയിലിൽ ശശി തരൂർ എംപി യുഡിഎഫ് നിലപാടിനൊപ്പമൊന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് ശശി തരൂർ തനിക്ക് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം നിലപാട് പരസ്യമായി പറയുമെന്നും സതീശൻ പറഞ്ഞു.

അതേസമയം, സിൽവർ ലൈനിലും സിപിഎം വർഗീയത നിറയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. കോടതിയെ പരിഹസിക്കുകയാണ് സർക്കാരെന്നും വിഡി സതീശന്‍ പറഞ്ഞു.

സിപിഐക്കും പദ്ധതിയില്‍ എതിർപ്പുണ്ട്, അവർ വർഗീയ സംഘടനയാണോ എന്നും അദ്ദേഹം ചോദിച്ചു. വിഷയം മുഖ്യമന്ത്രിക്ക് ചുറ്റും കൂടിയവരും കമ്പനികളും ചർച്ച ചെയ്താൽ പോര, ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ കെ റെയിലുമായി മുന്നോട്ട് പോവാൻ അനുവദിക്കില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.