മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ : ഭരണ സംവിധാനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, February 4, 2022

തിരുവനന്തപുരം:  സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി നി​രാ​ശ​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കി സംഭവത്തിൽ ഭരണ സംവിധാനത്തിനെതിരെ  പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നമാണ് ആത്മഹത്യയിൽ കലാശിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണം. ഇനിയൊരു സജീവൻ ഉണ്ടാവാതിരിക്കാൻ വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും കൊച്ചി ആര്‍ഡി ഓഫീസിലെ ക്രമക്കേടുകളിലും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ചുവപ്പുനാട ഒഴിവാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ആർഡിഒ ഓഫീസുകളിൽ നൂറുകണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ​റ​വൂ​ർ മൂ​ത്ത​കു​ന്നം വി​ല്ലേ​ജ് മാ​ല്യ​ങ്ക​ര കോ​ഴി​ക്ക​ൽ വീ​ട്ടി​ൽ സ​ജീ​വ​നാ​ണ്​ (57) ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഭൂ​മി ത​രം മാ​റ്റാ​ൻ അ​പേ​ക്ഷ ന​ൽ​കി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി നി​രാ​ശ​നാ​യ സ​ജീ​വ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ജീ​വ​നൊ​ടു​ക്കിയത്.

പു​ര​യി​ടം ബാ​ങ്കി​ന് പ​ണ​യ​പ്പെ​ടു​ത്തി മ​റ്റ്​ ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​ൻ ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ വീ​ടി​രി​ക്കു​ന്ന സ്ഥ​ലം നി​ല​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​വു​ന്ന​ത്. നി​ല​മാ​യ​തി​നാ​ൽ വാ​യ്പ ല​ഭി​ച്ചി​ല്ല. സ്ഥ​ല​ത്തി​ന്‍റെ സ്വ​ഭാ​വം മാ​റ്റാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ് വ​ഴി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം ഒ​ന്ന്​ ക​ഴി​ഞ്ഞു. ബു​ധ​നാ​ഴ്ച ഫോ​ർ​ട്ട് കൊ​ച്ചി ആ​ർ.​ഡി.​ഒ ഓ​ഫി​സി​ലെ​ത്താ​ൻ പ​റ​ഞ്ഞി​രു​ന്നു. അ​ത​നു​സ​രി​ച്ച്​ ബു​ധ​നാ​ഴ്ച ആ​ർ.​ഡി.​ഒ ഓ​ഫി​സി​ൽ പോ​യി​രു​ന്നു. നി​രാ​ശ​നാ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ കു​റി​പ്പ്​ എ​ഴു​തി ത​യാ​റാ​ക്കി​യ​ ശേ​ഷം സ​ജീ​വ​ൻ ഒ​രു മു​ഴം ക​യ​റി​ൽ ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ർ​ക്കു​മു​ള്ള ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​നാ​യി​ട്ടാ​ണ് സ​ജീ​വ​ൻ ബാ​ങ്ക് വാ​യ്പ​ക്ക് ശ്ര​മി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സം​വി​ധാ​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ഭാ​വ​വു​മാ​ണ് ത​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം കു​റി​പ്പി​ൽ പ​റ​യു​ന്നു.

അതേസമയം, സംഭവത്തിൽ റവന്യൂ മന്ത്രി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. ലാൻഡ് റവന്യൂ കമ്മിഷണർക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.