കോൺഗ്രസ് തെറ്റ് തിരുത്തിച്ചു ; ആലുവ സമരം സർക്കാരിനുള്ള താക്കീത് : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, November 26, 2021

ആലുവയിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ സമരമാണ് സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിരവധി കേസുകളിൽ ആരോപണ വിധേയനായ സി.ഐ യെ സംരക്ഷിച്ചത് സിപിഎം നേതാക്കളാണ്. പോലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം. പഴയ കാല സെൽ ഭരണത്തിലേക്ക് കേരളത്തെ തിരിച്ച് കൊണ്ടു പോകാൻ പ്രതിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലുവ സമരം സർക്കാരിനുള്ള താക്കീതാണെന്നും സതാശന്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വിട്ടുവിഴ്ചയില്ലാത്ത നിലപാട് തുടരും. ആലുവയിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ സമരമാണ് സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ചത്. സമര നേതാക്കൾക്ക് അഭിവാദ്യങ്ങൾ. നിരവധി കേസുകളിൽ ആരോപണ വിധേയനായ സി.ഐ യെ സംരക്ഷിച്ചത് സി.പി.എം നേതാക്കളാണ്. പോലീസ് സ്റ്റേഷനുകളിൽ പാർട്ടിയാണ് ഭരണം. പഴയ കാല സെൽ ഭരണത്തിലേക്ക് കേരളത്തെ തിരിച്ച് കൊണ്ടു പോകാൻ പ്രതിപക്ഷം അനുവദിക്കില്ല. പോലീസ് സ്റ്റേഷനുകളിൽ ഒരു സ്ത്രീ പോലും അപമാനിക്കപ്പെടില്ല എന്ന് സർക്കാർ ഉറപ്പ് വരുത്തണം. ആലുവ സമരം സർക്കാരിനുള്ള താക്കീതാണ്. #justice4mofiya

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F4727037697355158&show_text=true&width=500