24 ന്യൂസ് ചീഫ് റിപ്പോർട്ടർ സിജി ദിൽജിത്തിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Tuesday, November 16, 2021

24 ഫോർ ന്യൂസ് ചീഫ് റിപ്പോർട്ടറും യുവ മാധ്യമ പ്രവർത്തകനുമായ സിജി ദിൽജിത്തിന്‍റെ അപ്രതീക്ഷിത നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ജനപക്ഷത്ത് നിന്നുകൊണ്ട് നിരവധി വാർത്തകൾ പൊതുശ്രദ്ധയിലെത്തിക്കാൻ ചുരുങ്ങിയ കാലംകൊണ്ട് ദിൽജിത്തിന് സാധിച്ചിട്ടുണ്ട്. സൗമ്യമായ പെരുമാറ്റത്തിലൂടെ സഹപ്രവർത്തകർക്ക് പ്രിയങ്കരനായിരുന്ന ദിൽജിത്തിന്‍റെ വിയോഗം മാധ്യമ മേഖലയ്ക്ക് തീരാനഷ്ടമാണ്.

കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.