ഗായിക കല്യാണി മേനോന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Monday, August 2, 2021

ഗായിക കല്യാണി മേനോന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. ഋതുഭേദ കല്‍പ്പനകള്‍, പവനരച്ചെഴുതുന്നു എന്നീ ഗാനങ്ങള്‍ മാത്രം മതി ആ അതുല്യ കലാകാരിയെ മലയാളികള്‍ എന്നും ഓര്‍മ്മിക്കാന്‍. ശാസ്ത്രീയ സംഗീതത്തിലും അവര്‍ മികവു തെളിയിച്ചു. ഭക്തി ഗാനരംഗത്ത് കല്യാണി മേനോന്‍ നിറസാന്നിധ്യമായിരുന്നു. തമിഴ് സിനിമാ ഗാന രംഗത്തും അവര്‍ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാലത്തും യു ട്യൂബിലും മറ്റും സജീവ സാന്നിധ്യമായിരുന്നു അവര്‍. അവരുടെ സംഗീതം പോലെ ചൈതന്യം നിറഞ്ഞതായിരുന്നു ആ വ്യക്തിത്വവും. ഒരു പിടി നല്ല പാട്ടുകള്‍ തന്ന ആ അമ്മക്ക് പ്രണാമം… ആദരവ്….- പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.