പാര്‍ട്ടിയുടെ തെറ്റിന് ന്യായീകരണ ക്യാപ്സൂളിറക്കുക ഡിവൈഎഫ്ഐയുടെ ജോലി ; വിമർശിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, June 28, 2021

ഡിവൈഎഫ്ഐ യെ രൂക്ഷമായി വിമശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡിവൈഎഫ്ഐ വിദൂഷക സംഘമാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. അര്‍ജുന്‍ ആയങ്കിയും, ആകാശ് തില്ലങ്കേരിയും പാര്‍ട്ടിയുടെ ക്രിമിനല്‍ സംഘമാണെന്നും സതീശന്‍ വ്യക്തമാക്കി. നേരത്തെ പാര്‍ട്ടി പുറത്താക്കിയ അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി എന്തിനാണ് സിപിഎം ജില്ലാ സെക്രട്ടറി പല പ്രാവശ്യം പത്രസമ്മേളനം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഡിവൈഎഫ്ഐയുടെ ഏക ജോലി പാര്‍ട്ടി എന്ത് തെറ്റ് ചെയ്താലും അതിന് ന്യായീകരണ ക്യാപ്സൂളിറക്കുക എന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.