പ്രശ്നങ്ങള്‍ വഷളാക്കാന്‍ സർക്കാർ ശ്രമം; എന്തുകൊണ്ടാണ് സർവകക്ഷിയോഗം വിളിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, September 23, 2021

തിരുവനന്തപുരം : വിദ്വേഷപരാമർശങ്ങളിലെ സർക്കാർ നിലപാടിൽ മുഖ്യമന്ത്രിക്കെതിരെ യുഡിഫിന്‍റെ  വിമർശനം. എന്തു കൊണ്ടു സർക്കാർ സർവകക്ഷിയോഗം വിളിക്കുന്നില്ലെന്നും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനാണ് സർക്കാർ  ശ്രമമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.

സാമുദായിക ഐക്യത്തിന് വേണ്ടിയുള്ള ചർച്ചകൾ തുടരുമെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. സംഘർഷം നീണ്ടുപോകട്ടെയെന്ന് സർക്കാരും സിപിഎമ്മും ആഗ്രഹിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി നടത്തിയ വിഭാഗീയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ഭിന്നിപ്പ്. പ്രശ്ന പരിഹാരത്തിന് മുൻകൈ എടുക്കേണ്ട സർക്കാർ പ്രശ്നങ്ങള്‍ വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.