കേരളത്തിലെ പ്രളയക്കെടുതി മനുഷ്യനിർമ്മിത ദുരന്തമെന്ന് വിഡി സതീശൻ

മഴ പെയ്തതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്‍റെ നടുവൊടിക്കുന്നതാണെന്ന് വി.ഡി സതീശന്‍ നിയമസഭയെ അറിയിച്ചു. കേരളത്തിലുണ്ടായ പ്രളയം ഭരണാധികാരികളുടെ ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമെന്ന് ചരിത്രം വിധിയെഴുതുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രളയത്തെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം വി.ഡി സതീശൻ എം.എൽ.എ ഉന്നയിച്ചത്. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപയുടെ നഷ്ട പരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യണം. ഈ പ്രളയം മനുഷ്യ നിര്‍മിതമായ ദുരന്തമാണ്. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ നദികള്‍ നിറയാന്‍ കാത്തുനിന്ന് എല്ലാ ഡാമുകളും ഒന്നിച്ച് തുറന്ന് ഈ മഹാ പ്രളയം സൃഷ്ടിച്ചത് ആരാണെന്നും വി.ഡി സതീശൻ ചോദിച്ചു.

മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മറ്റുള്ളവര്‍ അഭിമാനം കൊള്ളേണ്ട ആവശ്യമില്ല. മഴ പെയ്തതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്‍റെ നടുവൊടിക്കുന്നതാണെന്ന് വി.ഡി സതീശൻ വ്യക്തമാക്കി

https://www.youtube.com/watch?v=UvUBi0RbuJA

വൈദ്യുതി വകുപ്പ് മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ഡാം തുറക്കുന്നതിനെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ദുരന്തത്തിന് കാരണക്കാരായവരെ പ്രോസിക്യൂട് ചെയ്യണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

ഡാം മാനേജ്‌മെന്‍റിന്‍റെ ചുമതലയെക്കുറിച്ച് അറിയാത്തവരെ ആരാണ് നിയോഗിച്ചത്. വേലിയിറക്കമുള്ള സമയത്ത് വെള്ളം തുറന്നുവിടണമെന്ന് പ്രഥമിക ധാരണ പോലും പലര്‍ക്കുമില്ലായിരുന്നു. അഗസ്റ്റ് 8 മുതൽ 18 വരെ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

VD Satheesankerala assembly
Comments (0)
Add Comment