‘ബാർ കോഴ ആരോപണം ആവിയായി, നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു’ ; പരിഹസിച്ച് വി.ഡി. സതീശന്‍

Jaihind News Bureau
Wednesday, October 14, 2020

ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തിൽ വിമർശനവുമായി വി.ഡി. സതീശന്‍. ബാർ കോഴ ആരോപണം ആവിയായെന്നും നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തെന്നുമായിരുന്നു വി.ഡി. സതീശന്‍റെ പ്രതികരണം. ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്‍ററിലേക്കു പച്ചപ്പരവതാനി വിരിച്ചിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ജോസ് കെ. മാണി ചെഗുവേരയുടെ ആരാധകനായിരുന്ന കാര്യം അറിയില്ലായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടതുപക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റൽ അഞ്ചു വയസ്സായപ്പോഴേക്കും ജോസ് മനപ്പാഠമാക്കിയിരുന്നതായും വി.ഡി. സതീശൻ പരിഹസിച്ചു.