സാധാരണക്കാരെ കൊള്ളയടിക്കുന്ന രീതി പൊലീസ് അവസാനിപ്പിക്കണം ; മുഖ്യമന്ത്രി അവരെ ന്യായീകരിക്കുന്നു : വി.ഡി സതീശന്‍

Jaihind Webdesk
Friday, September 3, 2021

കോഴിക്കോട് : പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാധാരണക്കാരെ കൊള്ളയടിക്കുന്ന രീതി പൊലീസ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറുന്നു. പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ പിഴിയാന്‍ പൊലീസിന് ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.