‘സമുദായങ്ങള്‍ തമ്മിലടിക്കട്ടെയെന്ന സംഘപരിവാര്‍ നിലപാടാണോ സര്‍ക്കാരിനും ?, വിവാദം ചര്‍ച്ചചെയ്ത് അവസാനിപ്പിക്കണം’

തിരുവനന്തപുരം : നര്‍ക്കോട്ടിക് ജിഹാദ് വിവാദം ചര്‍ച്ചചെയ്ത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മത സൗഹാര്‍ദ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ സര്‍വക്ഷിയോഗം വിളിക്കണം. സമുദായ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ തടയുന്നില്ല. ഇരുവിഭാഗങ്ങളും തമ്മിലടിക്കട്ടെയെന്ന സംഘപരിവാര്‍ നിലപാടാണോ സര്‍ക്കാരിനെന്നും അദ്ദേഹം ചോദിച്ചു. ആരും എരിതീയില്‍ എണ്ണ ഒഴിക്കരുത്. കേരളത്തെ കത്തിച്ച് ചാമ്പലാക്കാന്‍ ചിലര്‍ കാത്തിരിക്കുന്നു. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment