സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പരാജയം ; ആരോഗ്യഡാറ്റ സർക്കാർ മറച്ചുവെക്കുന്നു: വി.ഡി സതീശന്‍

Jaihind Webdesk
Wednesday, August 25, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുപ്രധാന ആരോഗ്യഡാറ്റ മറച്ചുവെക്കുന്നു. മൂന്നാം തരംഗം തടുക്കാന്‍ ആരോഗ്യഡാറ്റ പരസ്യപ്പെടുത്തണം. വിദഗ്ധസമിതി അംഗങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ നിലപാടിനോട് വിയോജിപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊവിഡ് വ്യാപനത്തില്‍ എന്തുചെയ്യണം എന്നറിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.