സംഘപരിവാര്‍ തൊപ്പി ചേരുന്നത് സിപിഎമ്മിന് ; കോണ്‍ഗ്രസിന്‍റെ തലയില്‍ വയ്ക്കാന്‍ നോക്കേണ്ട : വി.ഡി സതീശന്‍

Jaihind Webdesk
Thursday, September 9, 2021

തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കിയ സിപിഎം – ബിജെപി ബന്ധത്തിന് പിണറായി വിജയന്‍റെ കാര്യക്കാരനായി നിന്നതിന്‍റെ ജാള്യത മറയ്ക്കാനാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ കോണ്‍ഗ്രസിനുമേല്‍ ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

കോണ്‍ഗ്രസ് മതേതര നിലപാടില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അസന്നിഗ്ദമായി പറഞ്ഞിട്ടുള്ളതാണ്. സംഘപരിവാര്‍ തൊപ്പി കോണ്‍ഗ്രസിന്‍റെ തലയില്‍ വയ്ക്കാമെന്ന് ആരും കരുതേണ്ട. ആ തൊപ്പി ചേരുന്നത് സിപിഎമ്മിന് തന്നെയാണ്. കോണ്‍ഗ്രസിന്‍റെ ബിജെപി വിരുദ്ധ പോരാട്ടത്തിന് എ.കെ.ജി സെന്‍ററില്‍ നിന്നുള്ള ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു.