ഈരാറ്റുപേട്ടയില്‍ നിന്നും വട്ടവടയിലേക്ക് അധികദൂരമില്ല ; എസ്ഡിപിഐയെ കൂടെക്കൂട്ടിയ സിപിഎം മതേതരത്വം പഠിപ്പിക്കാന്‍ വരേണ്ട : വി.ഡി സതീശന്‍

Jaihind Webdesk
Tuesday, September 14, 2021

തിരുവനന്തപുരം : സിപിഎമ്മിനെ അഭിമന്യു വധം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈരാറ്റുപേട്ടയില്‍ നിന്നും വട്ടവടയിലേക്ക് അധികം ദൂരമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജയരാഘവന്റേയും സിപിഎമ്മിന്റേയും മതേതരത്വമല്ല കോണ്‍ഗ്രസിന്റേത്. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയുടെ വോട്ട് വാങ്ങി വിജയിച്ച പാര്‍ട്ടിയുടെ സെക്രട്ടറിയായ വിജയരാഘവന്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടെന്നും വി.ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.