‘നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ?’ ; സി.പി.എമ്മിന്‍റെയും സര്‍ക്കാരിന്‍റെയും അഴിമതിക്കും തട്ടിപ്പുകള്‍ക്കുമെതിരെ വി.ഡി സതീശന്‍ എം.എല്‍.എ

Jaihind News Bureau
Sunday, August 9, 2020

സി.പി.എമ്മിന്‍റെയും പിണറായി സർക്കാരിന്‍റെ അഴിമതിയും തട്ടിപ്പുകളും അക്കമിട്ട് നിരത്തി വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രളയ ഫണ്ട് തട്ടിപ്പ്, ട്രഷറി തട്ടിപ്പ് തുടങ്ങി ലൈഫ് മിഷനില്‍ നിന്നുപോലും പാർട്ടിക്ക് വേണ്ടപ്പെട്ടവർ കോടികള്‍ കമ്മീഷന്‍ തട്ടിയതുവരെയുള്ള കാര്യങ്ങള്‍ വി.ഡി.സതീശന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടുന്നു.

പിന്‍വാതില്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സികള്‍ക്കായി കൊടുക്കുന്ന കോടികളും വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അക്കമിട്ട് പറയുന്നു. ഇതൊക്കെ താങ്ങാന്‍ നമ്മുടെ കേരളത്തിന് ശേഷിയുണ്ടോ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് :

1. എൻജി ഒ സഖാവിന് പൊള്ളാച്ചിയിൽ കോഴിഫാം തുടങ്ങാനും ആർഭാട ജീവിതത്തിനും എറണാകുളത്തെ പ്രളയ ഫണ്ടിൽ നിന്നും കോടികൾ തട്ടിച്ചു. പാർട്ടിയുടെ അനുഗ്രഹാശിസുകൾ .
2. എൻ ജി ഒ സഖാവിന് ഓൺലൈൻ റമ്മി കളിക്കാൻ തിരുവനന്തപുരത്ത് ട്രഷറിയിൽ നിന്ന് തട്ടിച്ചത് 2 കോടി.
3. പാവപ്പെട്ടവന് വീട് വയ്ക്കുന്ന ലൈഫ് മിഷനിൽ നിന്ന് പാർട്ടിക്ക് വേണ്ടപ്പെട്ടവർ അടിച്ചെടുത്ത കമ്മീഷൻ ഒരു കോടി.
4. കൺസൾട്ടൻസികൾക്ക് കൊടുത്തു തുലക്കുന്ന വേറെയും കോടികൾ .
5. സ്വന്തക്കാരെയും ബന്ധുക്കളെയും പിൻവാതിലിലൂടെ സർക്കാർ ജോലിയിൽ കയറ്റാൻ ചെലവഴിക്കുന്നതും കോടികൾ.
നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ? – വി.ഡി. സതീശന്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.