എകെജി സെന്‍ററിൽ സർക്കാർ ജീവനക്കാരുടെ യോഗം; നിയമങ്ങളും ചട്ടങ്ങളും സിപിഎമ്മിന് ബാധകമല്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്ന് വി.ഡി സതീശന്‍ എംഎല്‍എ

Jaihind News Bureau
Saturday, July 25, 2020

 

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അടക്കമുള്ള സർക്കാർ ജീവനക്കാരുടെ യോഗം എകെജി സെന്‍ററിൽ വിളിച്ചു ചേർത്ത നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വി.ഡി സതീശന്‍ എംഎല്‍എ. നിയമങ്ങളും ചട്ടങ്ങളും സിപി എമ്മിന് ബാധകമല്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ 67-ാം വകുപ്പ് പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പാടില്ലെന്ന് സഭയില്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുള്ളതാണ്. ഇതേ മുഖ്യമന്ത്രി തന്നെയാണ് നടപടിയെ ന്യായീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ 67 വകുപ്പു പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാൻ പാടില്ല. ഇത് മുഖ്യമന്ത്രി നിയമസഭയിൽ കെ.എസ്. ശബരീനാഥന് നൽകിയ മറുപടിയിൽ പറഞ്ഞതാണ്. കഴിഞ്ഞ ദിവസം എ.കെ. ജി. സെന്‍ററില്‍ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ യോഗം വിളിച്ച് ചേർത്തതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. നിയമങ്ങളും ചട്ടങ്ങളും സി പി എമ്മിന് ബാധകമല്ലെന്നാണോ മുഖ്യമന്ത്രിയുടെ നിലപാട്?