നിലപാടുകളിലെ കണിശത ; സര്‍ക്കാരിനെ തിരുത്താന്‍ വി.ഡി

Jaihind Webdesk
Saturday, May 22, 2021

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ  പ്രതിപക്ഷത്തെ നയിക്കാൻ വി.ഡി സതീശനെ നിയോഗിക്കുമ്പോൾ ക്രിയാത്മകമായ പ്രതി പക്ഷമായി യു.ഡി.എഫ് മാറുമെന്ന് ജനാധിപത്യചേരി വിശ്വസിക്കുന്നു. ജനങ്ങൾ ആഗ്രഹിക്കുന്ന കരുത്തുറ്റ പ്രതിപക്ഷമാകാന്‍ സതീശനിലൂടെ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം.

പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിനും ഒപ്പം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കും പ്രതീക്ഷ ഏറെയാണ്. നിയമസഭയ്ക്ക് അകത്തുംപുറത്തും ജനകീയ വിഷയങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. പിണറായി സർക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താന്‍ സതീശന് കഴിയും. അദ്ദേഹത്തിന്‍റെ പ്രവർത്തനത്തെക്കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കുപോലും എതിർ അഭിപ്രായമില്ല.

വി.ഡി സതീശന്‍ ആരാണെന്നറിയാന്‍ 2010ല്‍ ലോട്ടറി വിഷയത്തില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ സംവാദം മാത്രം മതിയാകും. കഴിഞ്ഞ 5 വർഷം പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന കൃത്യമായി ജനങ്ങളിലെത്തിക്കുന്നതിലും ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനും സതീശന് കഴിഞ്ഞു. പരിസ്ഥിതി വിഷയങ്ങളിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സതീശന് കഴിഞ്ഞു.

5 വർഷക്കാലം എം.ജി സർവകലാശാല യൂണിയന്‍ കൗണ്‍സിലര്‍ കൂടിയായിരുന്നു വി.ഡി സതീശന്‍. എം.ജി സർവകലാശാല വിദ്യാർത്ഥി യൂണിയന്‍ ചെയർമാനായും പ്രവർത്തിച്ചു.  ഈ പാരമ്പര്യം കൈമുതലാക്കിയാണ് തുടർരാഷ്ട്രീയത്തില്‍ അദ്ദേഹത്തെ മുന്നോട്ടുനയിച്ചത്. ഏകാധിപത്യ നിലപാടുകളുമായി രണ്ടാം പിണറായി സർക്കാർ മുന്നോട്ടുപോകുകയാണെങ്കില്‍ കേരളത്തില്‍ ജനാധിപത്യത്തിന്‍ മനസാക്ഷിയാകാന്‍ വി.ഡി സതീശന് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജനാധിപത്യചേരി.