തിരുവനന്തപുരം : രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള വി.എം.സുധീരന്‍റെ രാജി എന്തു കാരണത്തിലാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹവുമായി സംസാരിക്കും. രാജി അനാരോഗ്യം മൂലമെന്നാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.
സുധീരന്‍റെ രാജി സംബന്ധിച്ച് എന്താണ് പരാതി എന്നറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പിയും പറഞ്ഞു. സുധീരനുമായി ഫോണില്‍ സംസാരിച്ചുവെന്നും കാരണം പറഞ്ഞില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.