സ്വര്‍ണക്കടത്ത് : ഭരണകക്ഷി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം ; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Saturday, July 31, 2021

തൃശൂര്‍:  സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഭരണകക്ഷി ഇടപെട്ടെന്ന കസ്റ്റംസ് കമ്മീഷണറുടെ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്ഥലം മാറി പോയ കസ്റ്റംസ് കമ്മിഷണറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെ സ്വാധീനിക്കാന്‍ ഇടപെട്ടിട്ടുണ്ടോ എന്നതില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണം.

എല്ലാ കേന്ദ്ര ഏജന്‍സികളും തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് വരെ കേസ് അന്വേഷണത്തിന്റെ പുരോഗതി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അത് ഒരു സുപ്രഭാതത്തില്‍ നിര്‍ത്തി. ഇത് ബി.ജെ.പി- സി.പി.എം ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായാണ്. ഇതിന്റെ തുടര്‍ച്ചയാണ് കൊടകര കുഴല്‍പ്പണ കേസിലും കണ്ടത്. ബി.ജെ.പി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.